86 കോടിയുടെ ബോക്‌സ് ഓഫീസ് വിജയവുമായി ദൃശ്യം 2
മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം (2013) , ദൃശ്യം 2 (2021) എന്നീ സിനിമകളുടെ ഹിന്ദി ചിത്രങ്ങളുടെ റീമേക്ക് ആയ ദൃശ്യം 2 ബോളിവുഡ് ബോക്സ് ഓഫീസിൽ ഇത് വൻ വിജയമായിരിക്കുകയാണ്. അജയ് ദേവ്ഗൺ നായകനായ് എത്തിയ ഹിന്ദി ദൃശ്യം 2 ബോക്സ് ഓഫീസിൽ 86 കോടിയുടെ വിജയവുമായി മുന്നേറുകയാണ്.
ഇന്ത്യൻ സിനിമയുടെ രാജാക്കന്മാരായിരുന്ന ബോളിവുഡിൽ കഴിഞ്ഞ കുറച്ചു നാളുകൾ ആയി വേണ്ടത്ര രീതിയിലുള്ള ബോക്സ് ഓഫീസ് വിജയങ്ങൾ ഇല്ലായിരുന്നു.
ബോളിവുഡ് ബോക്സോഫീസിനെ മാന്ദ്യത്തിൽ നിന്ന് രക്ഷിക്കാൻ മൂന്നോ നാലോ ദൃശ്യം വേണ്ടി വരുമെന്ന് നടന്‍ അജയ് ദേവ്ഗണ്‍ പറഞ്ഞു.
“എന്നാല്‍ വിനോദസിനിമകള്‍ നിര്‍മ്മിക്കുന്നത് ഒരുതരത്തിലും എളുപ്പമുള്ള കാര്യമല്ല. രണ്ടരമണിക്കൂറോളം പ്രേക്ഷകരെ പിടിച്ചിരുത്തുകയെന്നത് ഒട്ടും എളുപ്പമല്ല. ഇന്നത്തെ പ്രേക്ഷകര്‍ക്ക് സിനിമയില്‍ എന്തെങ്കിലും വെറുതേ കൊടുത്താല്‍ മതിയാവില്ല. അവര്‍ അറിവുള്ളവരും സ്മാർട്ടുമാണ്. അതിനാല്‍ പുതുമയുള്ളതെന്തിങ്കിലും അവര്‍ നല്‍കേണ്ടതുണ്ട്”.
ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം കൈതിയുടെ ഹിന്ദിപ്പതിപ്പായ ഭോല ആണ് അജയ്‌ദേവ്ഗണിന്റെ അടുത്തചിത്രം. ചിത്രത്തില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. 2023 മാര്‍ച്ചിലാണ് റിലീസ് ചെയ്യാനിരിക്കുന്നത്.