ജെല്ലിക്കെട്ട് മൂവി റിവ്യൂ
സാംസ്കാരിക അഭിവൃദ്ധിയുടെ കണക്കെടുപ്പ് എത്രകണ്ട് നടത്തിയാലും മനുഷ്യനും ഒരു മൃഗം തന്നെയാണ്, പോത്ത് നാലു കാലിലാണ് നമ്മൾ രണ്ടു കാലിലാണ് എന്ന വ്യത്യാസം മാത്രം. ഇ ഒരു വിഷയം ആണ് സിനിമയുടെ തിരക്കഥയ്ക്ക് ആധാരം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന എസ് ഹരീഷിന്റെ മാവോയിസ്ററ് എന്ന നോവലിനെ സംബന്ധിച്ച് അല്ലെങ്കിൽ അതിൽ നിന്നും പ്രെജോദനം ഉൾകൊണ്ട തിരക്കഥ എന്ന നിലയിൽ ജെല്ലിക്കെട്ട് എന്ന സിനിമയെ വിലയിരുത്തുമ്പോൾ അവർണ്ണനീയമായ ഒരു ദൃശ്യാനുഭവം എന്നല്ലാതെ മാറ്റുവാക്കുകൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ടൈറ്റിൽ കാർഡ് മുതൽ ക്ലൈമാക്സ് വരെ പടം നമ്മെ പിടിച്ചിരുത്തും.
മലയാളത്തിൽ നിന്ന് ഇനി ആർക്കെങ്കിലും ഓസ്കാർ കിട്ടുന്നെകിൽ അത് ലിജോ എന്ന മൊതലിനു തന്നെയായിരിക്കും. സാംസ്കാരിക അഭിവൃദ്ധിയുടെ കണക്കെടുപ്പ് എത്രകണ്ട് നടത്തിയാലും മനുഷ്യനും ഒരു മൃഗം തന്നെയാണ്, പോത്ത് നാലു കാലിലാണ് നമ്മൾ രണ്ടു കാലിലാണ് എന്ന വ്യത്യാസം മാത്രം. ഇ ഒരു വിഷയം ആണ് സിനിമയുടെ തിരക്കഥയ്ക്ക് ആധാരം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന എസ് ഹരീഷിന്റെ മാവോയിസ്ററ് എന്ന നോവലിനെ സംബന്ധിച്ച് അല്ലെങ്കിൽ അതിൽ നിന്നും പ്രെജോദനം ഉൾകൊണ്ട തിരക്കഥ എന്ന നിലയിൽ ജെല്ലിക്കെട്ട് എന്ന സിനിമയെ വിലയിരുത്തുമ്പോൾ അവർണ്ണനീയമായ ഒരു ദൃശ്യാനുഭവം എന്നല്ലാതെ മാറ്റുവാക്കുകൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ടൈറ്റിൽ കാർഡ് മുതൽ ക്ലൈമാക്സ് വരെ പടം നമ്മെ പിടിച്ചിരുത്തും.
സിനിമയുടെ ദൃശ്യങ്ങൾ വൈബ്രന്റ് ആണ് എന്ന് മുൻപ് ഒരെഴുത്തിൽ സൂചിപ്പിച്ചപോലെ സ്റ്റഡി വിഷ്വൽസ് സിനിമയിൽ കുറവെന്ന് തന്നെ പറയാം, ഇവിടെ പേരെടുത്ത് പറയേണ്ടത് ഗിരീഷ് ഗംഗാധരന്റെ ക്യാമറ വർക്ക് തന്നെയാണ്. ചിത്രത്തിന്റെ ക്ലൈമാക്സ് അദ്ദേഹം എങ്ങനെ ഷൂട്ട് ചെയ്തിരിക്കാം എന്നൊരു സംശയം എനിക്ക് വ്യെക്തിപരമായി ഉണ്ട് കാരണം അത്തരം ഒരു സീൻ ഉദാഹരണമായി എടുക്കാം അതായതു ആളുകൾ മൂന്നു ദിശയിൽ നിന്നും അലറിവിളിച്ച് പാഞ്ഞടുക്കുന്ന രംഗം. ഗ്രാഫിക്‌സും, മറ്റു ഗ്രീൻമാറ്റ് കംപ്യൂട്ടർ ട്രിക്സ്ഉം ഒന്നും തന്നെ ഇവിടെ ഇല്ല, അഭിനേതാക്കളെ കൊണ്ട് ഓടിച്ചു തന്നെ ഷൂട്ട് ചെയ്തു അതിപ്പോ എങ്ങനെ വിശദീകരിക്കണം എന്ന് എനിക്കറിയില്ല ഒരു പക്ഷെ സിനിമയിൽ ആ രംഗം കാണുമ്പോൾ ശ്രദ്ധിക്കുക. രാത്രിയുടെ മനോഹാരിത ഒപ്പിയെടുക്കുന്ന ഷോട്ടുകൾ മുതൽ സിനിമയുടെ അവസാന 20 മിനുട്ട് സീനുകൾ ഒക്കെ നമ്മെ അത്ഭുതപെടുത്തുന്ന രീതിയിൽ ആണ് അയാൾ ഷൂട്ട് ചെയ്തിട്ടുള്ളത്. ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് സിനിമയുടെ ഓരോ നിമിഷവും. വളരെ കൺവിൻസ് ആയ രംഗങ്ങൾ ഷൂട്ട് ചെയ്യാനാവും ഏറ്റവും പ്രയാസം, എന്ന് എവിടെയോ കേട്ടത് ഓർക്കുന്നു.
Games of Thronesലെ Battle of bastards എന്ന എപ്പിസോഡിലെ ഒരു സീൻ ഇ സമയത്ത് ഓർമവന്നു എന്ന് ഒരു സുഹൃത്ത് അഭിപ്രായപെടുകതയുണ്ടായി, അതിനർത്ഥം സിനിമ രാജ്യംവിട്ടുപോയി എന്നത് തന്നെ. ഒരു ക്യാമെറാമാനെ സംബന്ധിച്ചടുത്തോളം ഇത്തരം ഒരു പ്രശംസ അതും അന്താരാഷ്ട്ര നിലവാരം ഉയർത്തുന്ന പ്രശംസ എന്നാൽ വേറെ ലെവൽ അത്രതന്നെ. അതു പോലെ ബാക്ക് ഗ്രൗണ്ട് സ്കോറൊക്കെ വേറെ ലെവൽ ആയിരുന്നു. ഒരു ഉദാഹരണം പറയാം സിനിമ കണ്ടിറങ്ങിയ പ്രേക്ഷകൻ സിനിമയെ കുറിച്ച് റെസ്പോൺസ് എടുക്കാൻ വന്ന മാധ്യമ പ്രവർത്തകന്റെ മൈക്കിന് മുൻപിലേക്ക് സിനിമയെ കുറിച്ചുള്ള അഭിപ്രായമെന്നവണ്ണം പറഞ്ഞത് സിനിമയുടെ ബാക്ഗ്രൗണ്ട് സ്കോർ ആയ “ജി , ജി, ജി , ജി , ജി” എന്ന മ്യൂസിക് ആയിരുന്നു… പശ്ചാത്തല സംഗീതത്തിന്റെ പ്രേക്ഷക സ്വീകാര്യത ഇനി വർണ്ണിക്കേണ്ടല്ലോ.
ഒന്നര മണിക്കൂറിൽ ഗംഭീരമായ ഒരു ദൃശ്യാനുഭവം തന്നെയാണ് ലിജോയും കൂട്ടരും നമുക്ക് ഒരുക്കി തന്നിരിക്കുന്നത്. വലിയ താര നിര ഇല്ലാതിരുന്നിട്ടും രാവിലെ 9:45 നുള്ള ഷോക്കു തിയേറ്റർ നിറഞ്ഞിട്ടുണ്ടെങ്കിൽ അത് ലിജോ ജോസ് പല്ലിശ്ശേരി എന്ന സംവിധായകനിലുള്ള വിശ്വാസം കൊണ്ടു തന്നെയാണ്. ഇടുക്കിയിലെ ഒരു ഹൈറേഞ്ച് ഗ്രാമത്തില്‍ നിന്ന് പോത്ത് കയറു പൊട്ടിച്ചോടുന്നതും ഒരു ഗ്രാമം വിറങ്ങലിച്ച് നില്‍ക്കുന്നതുമാണ് ജല്ലിക്കട്ട് പറയുന്നത്. കയറു പൊട്ടിച്ച് ഓടുന്ന പോത്തിനെ പിടിക്കാൻ നായകൻ കാണിക്കുന്ന വെപ്രാളത്തിന്റെയും ആവേശത്തിന്റെയും ആകെ തുകയാണ് സിനിമ. എന്തിനു ഒരു ഗ്രാമം മുഴുവൻ ഇത്തരം ഒരു ഉദ്യമത്തിന് മുതിരുന്നു എന്നത് ആണ് ‘ജെല്ലിക്കട്ട്’
അത് നിങ്ങൾ തീയറ്ററിൽ പോയി കാണുക എന്നല്ല അനുഭവിക്കുക. പുലി ഇറങ്ങി, ആനയിറങ്ങി അതല്ലെങ്കിൽ വെട്ടാൻ കൊണ്ടുപോയ പോത്ത് ഇടഞ്ഞോടി എന്നൊക്കെ നമ്മൾ പലപ്പോഴും പത്രത്തിലൊക്കെ വായിക്കാറുണ്ട്. റിയൽ ലൈഫിൽ കണ്മുന്നിൽ നടന്നാൽ എന്തായിരിക്കും സംഭവിക്കുക, അതാണ് സിനിമ അനുഭവിക്കണം എന്ന് പറഞ്ഞതിന്റെ പിന്നിലെ കാരണം കാരണം ഒന്നര മണിക്കൂർ ആ മലയോര ഗ്രാമത്തിൽ പ്രേക്ഷകരും ആ പോത്തിന്റെ പിന്നാലെ ഓടി കൊണ്ടിരിക്കുകയായിരുന്നു. കഥാപാത്രങ്ങളെ കുറച്ച് പറയുകയാണെങ്കിൽ സിനിമ മുഴുവൻ പറയേണ്ടി വരും, എങ്കിലും പെപ്പെ, ചെമ്പൻ, സാബു പിന്നെ പേരറിയാത്ത ഒരു പാടു പേരുടെ പെർഫോമൻസുകൾ മികച്ചതായിരുന്നു. ചില ഒറ്റപ്പെട്ട കോമഡി സീനുകൾ ഒക്കെ തിയേറ്ററിലെ ആളുകളെ മൊത്തം ചിരിപ്പിച്ചു.
സിനിമയിലെ കഥാഗതിയുടെ നിയന്ത്രണം പോത്തിന്റെ കയ്യിൽ തന്നെയാണ് പോത്ത് സ്‌ക്രീനിൽ വരുന്ന ഓരോ നിമിഷവും നമ്മുടെ മനസ്സിൽ വരുന്ന ഒരു ഭീതി പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ്. വളരെ കുറഞ്ഞ സീനുകളിൽ മാത്രം പോത്തിനെ കാണിച്ചാണ് സിനിമയിലെ ഗ്രാമീണർ അനുഭവിച്ച ആ ഭയം നമ്മളിലേക്ക് കൂടി സംവിധായകൻ കൺവെ ചെയ്യുന്നത്. അവിടെ പ്രാക്ടിക്കൽ എഫെക്ട്സ് വെച്ചു കൊണ്ടു റിയലിസ്റ്റിക് ആയി തന്നെ ആ സീനുകൾ ഷൂട്ട് ചെയ്യാൻ കഴിഞ്ഞിട്ടും ഉണ്ട്. ചുരുക്കി പറഞ്ഞാൽ ജല്ലിക്കട്ട് എന്നുള്ള പേരിനെ അന്വർഥമാക്കി കൊണ്ട് മനുഷ്യനും മൃഗവും തമ്മിലുള്ള ആ പോരിനെ മൃഗമായി മാറുന്നാ മനുഷ്യരെ ലിജോ ഫിലിമിലേക്ക് പകർത്തി വെക്കുമ്പോൾ നമുക്ക് കിട്ടുന്നത് തലമുറകൾ കഴിഞ്ഞാലും വാഴ്ത്തി പാടാൻ ഉള്ള ഒരു സിനിമയാണ്. ഇത്ര മാത്രം ബഡ്ജറ്റ് കുറച്ചു കൊണ്ട് ഇത്രയധികം ആർട്ടിസ്റ്കളെ ഉൾപ്പെടുത്തി ഇങ്ങനെ ഒരു ഫിലിം അത് അയാളെ എങ്ങനെ സാധിച്ചു.
ലിജോ ജോസ് പെല്ലിശ്ശേരി, ഇപ്പൊ തന്നെ മലയാള സിനിമയിൽ ഒരു ബ്രാൻഡ് ആയി മാറിയിരിക്കുകയാണ്, സമകാലികരില്‍ പലരും വിജയഫോര്‍മുലകളില്‍ വട്ടംചുറ്റുമ്പോള്‍ ലോകസിനിമയിലെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് മീഡിയത്തില്‍ പരീക്ഷണത്തിന് ഇറങ്ങിയ ക്രാഫ്റ്റ് മാന്‍. ഒരേ സ്വഭാവമുള്ള സിനിമകളും, ഫോര്‍മുലകളും ആവര്‍ത്തിക്കാനില്ലെന്ന ഉറച്ച നിലപാടാണ് നായകന്‍ മുതല്‍ ജല്ലിക്കട്ട് വരെ. ‘നോ പ്ലാന്‍ ടു ചേഞ്ച് നോ പ്ലാന്‍ ടു ഇംപ്രസ്’ എന്ന് ലിജോ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇവിടെ ഓർക്കുന്നു.
Rotten tomatos പോലെ ഉള്ള ഒരു സൈറ്റിൽ 86 ശതമാനം ഫ്രഷ് റേറ്റിങ് കിട്ടിയ സിനിമ. മാത്രമല്ല ടോറണ്ടോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ കണ്ടവരേ എല്ലാം അത്ഭുതപെടുത്തിയ സിനിമ. പ്രതീക്ഷയുടെ അമിത ഭാരം പണി തരുമോ എന്ന് പേടിച്ചെങ്കിൽ അതിനെ എല്ലാം അസ്ഥാനത്താകിയ ഒരു അനുഭവം ആയിരുന്നു ഒന്നര മണിക്കൂറിൽ ലിജോ ആൻഡ് crew അവിടെ ഒരുക്കി വെച്ചിരുന്നത്. ചുരുക്കി വീണ്ടും പറയാം പടം ഒരു രക്ഷയും ഉണ്ടായിരുന്നില്ല. തിയേറ്ററിൽ നിന്ന് എല്ലാവരും ജല്ലിക്കെട്ട് കാണാൻ ശ്രമിക്കുക. ഇതു പോലുള്ള ശ്രമങ്ങളെ കയ്യടിച്ചു തന്നെ പ്രോത്സാഹിപ്പിക്കണം. മലയാള സിനിമയിൽ ഇത് വരെ കണ്ടിട്ടുണ്ടാവില്ല ഇത്തരം ഒരു മേക്കിങ് അതിനു ഏറ്റവും മികച്ച ഉദാഹരണമാണ് സിനിമയുടെ ക്ലൈമാക്സ്. ടൊറണ്ടോ ഫിലിം ഫെസ്റ്റിവലിന് ശേഷം ആരോ പറഞ്ഞത് പോലെ” He is the master of crowd choreography”