അവനീർ ടെക്‌നോളജി ബാനറിൽ ഇംത്തിയാസ് അബൂബക്കർ സംവിധാനം ചെയ്ത “കതിരവൻ” മ്യൂസിക് വീഡിയോ പുറത്തിറങ്ങി
അവനീർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് എം ഹസ്സൻ നിർമ്മിക്കുന്ന ‘കതിരവൻ’ റിലീസ് ചെയ്തു. ഇംത്തിയാസ് അബൂബക്കർ സംവിധാനം നിർവഹിക്കുന്ന കതിരവനിൽ നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ മരിയ വിൻസെന്റ്, സാഗർ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. പ്രണയത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന കതിരവന്റെ വരികളെഴുതിയിരിക്കുന്നത് അശ്വിൻ കൃഷ്ണയാണ്, സംഗീതം നൽകിയിരിക്കുന്നത് സിബു സുകുമാരനാണ്. ക്യാമറാമാൻ കെ പി നമ്പ്യാതിരിയുടെ ശിഷ്യനായ ഷണ്മുഖൻ എസ് വി യാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രുതി ശശിധരൻ, സിബു സുകുമാരൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോബി എം ജോസാണ് കതിരവന്റെ ചിത്രസംയോജനം. അവനീർ ടെക്നോളജിയുടെ യൂട്യൂബ് ചാനലിലാണ് കതിരവൻ റിലീസ് ചെയ്തിരിക്കുന്നത്.
മേക്കപ്പ് : കൃഷ്ണൻ പെരുമ്പാവൂർ.
കലാസംവിധാനം : പ്രശാന്ത് തൃക്കളത്തൂർ , രാഗേഷ് വി എസ്.
വസ്ത്രാലങ്കാരം : ജോമോൻ ജോൺസൻ.
ക്യാമറ അസ്സോസിയേറ്റ്സ് : അഖിൽ കൃഷ്ണ, നൂറു ഇബ്രാഹിം.
പ്രൊഡക്ഷൻ കൺട്രോളർ : സഹദ് ഉസ്മാൻ.
കളറിസ്റ്റ് – സെൽവിൻ വർഗീസ്
കോസ്റ്റുംസ് അസ്സിസ്റ്റന്റ്സ് : പ്രിയേഷ്, ബിനു
നിശ്ചല ഛായാഗ്രഹണം : ബേസിൽ ബേബി
ടൈറ്റിൽസ് : അനീഷ് ലെനിൻ
ഡിസൈൻസ് : സുനീർ അഹമ്മദ്
മ്യൂസിക്ക് ലേബൽ : അവനീർ ടെക്‌നോളജി