LYRIC

Paadaatha Painkiliye Song Lyrics

പാടാത്ത പൈങ്കിള്യേ കൂടെ വരാം കൂട്ടു വരാം
പോരേണ്ടാ പോരേണ്ടാ മച്ചുനനെ നീയെന്റെ കൂടെ
നിന്റെ കണ്ണാടി കവിളിണയിൽ മെല്ലെ ഞാൻ
എന്റെ ചുണ്ടാലു പൊട്ടു തൊടട്ടേ
നിന്റെ പുന്നാരം കിന്നാരവും വേണ്ടെനിക്ക്
എന്റെ കരുമാടി കള്ളക്കുറുമ്പാ…
എന്നാണേ നിന്നാണേ പൊന്നാണേ നീ പൊന്നാണേ
എന്നാണേ നിന്നാണേ പൊന്നാണേ നീ പൊന്നാണേ (പാടാത്ത,…)
പോകല്ലേ പോകല്ലെ എൻ ചെല്ലക്കിളിയേ
ഞാനെന്നും നിന്റേതല്ലേ ശിങ്കാരക്കുയിലല്ലേ
ഞാനെന്നും സ്വപ്നം കാണും മാരൻ നീയല്ലേ
ആലോലം താലോലിക്കും മോഹം നീയല്ലേ
അഴകേ നിന്റെയുള്ളിൽ മഴയായ് ഞാൻ പെയ്തോട്ടേ
കരളേ എന്റെ ഉയിരിൻ ഉയിരായ് എന്നും നീയില്ലേ
നൂറുമേനി കവിത വിരിയും മനസുമായി
നിന്നെ നോക്കി കരിങ്കുഴലീ ഞാനിരിക്കുന്നു (പാടാത്ത…)

കാലത്ത് നേരത്തേ നീ കാവിൽ പോകുമ്പോൾ
കണ്ണാകെ തുള്ളി തുളുമ്പും നിന്നെ നോക്കും ഞാൻ
തൈപ്പൂയ കാവടിയാട്ടം കാണാൻ നിൽക്കുമ്പോൾ
എൻ കൻണിൽ കാക്കക്കറുമ്പാ നിൻ രൂപം മാത്രം
മാനേ..പുള്ളിമാനേ നിഴലായ് മാറ്റീ നീയെന്നെ
എൻ പ്രിയനേ എന്റെ കണ്ണിൽ
ഒളിയായ് മിന്നീ നീയെന്നും
തൊട്ടു തൊട്ടു തൊട്ടുണർത്തി സിരകളിൽ നിൻ
ജ്വാലയായ് അതിലുരുകും ദാഹമായ് ഞാൻ (പാടാത്ത…)

Added by

nikhiljalumkal

SHARE

Your email address will not be published. Required fields are marked *

ADVERTISEMENT

VIDEO