LYRIC
Thaalathin Lahariyil Song lyrics
താളത്തിൻ ലഹരിയിൽ വിരിയും പെൺ പൂവേ കുളിരായ്
തീനാളം സിരകളിലലിയും ചെമ്പൂവേ
എൻ മാറിൽ പടരും നിൻ നിശ്വാസം കവിതകൾ
എന്നുടലിൽ എഴുതും നിൻ നിഴലാട്ടം
തളിരേ നീയെൻ സ്വന്തം അഴകിൻ അഴകേ
എൻ ഹൃദയം നിൻ പൂമഞ്ചം
എന്നുയിരിൻ ഉയിര്
(താളത്തിൻ)
പെണ്ണേ നിന്റെ കള്ളക്കണ്ണിൽ
എന്നും ഞാനെന്നെ കണ്ടേ
നീലക്കണ്ണിൽ മോഹിപ്പിക്കും
മാനത്തെക്കണ്ണികൾ കണ്ടേ
താളം തുള്ളും നിൻ നിന്നഴകിൽ ഞാൻ
കാരുണ്യത്തേൻകുടം കണ്ടേ
ആഴങ്ങളിൽ നിൻ മുത്തുകൾ മിന്നും
മാണിക്യച്ചിപ്പികൾ കണ്ടേ
(താളത്തിൻ)
കണ്ണേ നിൻ ചുണ്ടിൽ മുത്തും
പൊൻ വണ്ട് ഞാനല്ലേ
കാതിന്നുള്ളിൽ പെയ്തിറങ്ങും
ഈണങ്ങളിൽ ഞാനില്ലേ
രുധിരനാദം ഇഴയും നിൻ മേനി
തൂമിന്നൽ പിണരുകൾ മൂടും
ഞാനില്ല പിന്നെ നീയില്ല പിന്നെ
നാമൊന്നായ് മാറും ജാലം
(താളത്തിൻ)

No comments yet