മലയാളത്തിലെ മികച്ച സ്റ്റോണർ മൂവീ
സ്റ്റോണർ മൂവീ സ്റ്റോണർ മൂവീസ് എന്ന് പറഞ്ഞാൽ ചിലർക്ക് ദഹിക്കില്ല കാരണം അവരുടെ അഭിപ്രായത്തിൽ സ്റ്റോണർ സിനിമകൾ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് അവർ നിരത്തുന്ന വാദഗതികൾ. അതിനു കാരണം ഇതാണ് കഞ്ചാവ് ഉപയോഗത്തെ ചുറ്റിപ്പറ്റിയുള്ള കോമഡി ചിത്രങ്ങളുടെ ഉപവിഭാഗമാണ് സ്റ്റോൺ ഫിലിം. സാധാരണയായി, കഞ്ചാവ് ഉപയോഗം ഒരു പ്രധാന തീം ആണ് ഇത്തരം സിനിമകളിൽ, മാത്രമല്ല ഇതിവൃത്തത്തിന്റെ ഭൂരിഭാഗവും കഞ്ചാവ് ഉപയോഗിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അവർ പലപ്പോഴും കഞ്ചാവ് സംസ്കാരത്തിന്റെ പ്രതിനിധികളാണ്. (ഇത് സ്റ്റോൺ സിനിമകളെ എതിർക്കുന്ന ആരോ എഴുതിയ ഒരു വിശദീകരണം ആയീ കണ്ടാൽ മതി). ഇത്തരം സിനിമകളുടെ കഥ എഴുതിയിരിക്കുന്നത് കഞ്ചാവ് ഉപയോഗിക്കേണ്ടി വന്നിട്ട് പിന്നീട് സംഭവിക്കുന്ന എന്തെങ്കിലും സംഭവങ്ങളെ പശ്ചാത്തലം ആക്കിയായിരിക്കും. ഇ പശ്ചാത്തലവും ഉപയോഗത്തിന് ശേഷം നടക്കുന്ന സംഭവങ്ങളും നർമ്മ ബോധത്തിന്റെ എക്സ്ട്രീം ലെവൽ കഴിഞ്ഞിട്ടുള്ളവ ആയിരിക്കും. തികച്ചും ഒരു കോമഡി എന്റർടൈൻമെന്റാണ് ഇത്തരം സിനിമകൾ ആയതിനാൽ തന്നെ കോമഡി ജോണറിലാണ് സ്റ്റോണർ മൂവിയുടെ സ്ഥാനം. ഇവിടെ കഞ്ചാവ് സംസ്കാരം വളർത്തുന്നൊന്നുമില്ല മറിച്ച് അത്തരം ജീവിതാനുഭവം പ്രേക്ഷകരിലേക്ക് പങ്കുവെയ്ക്കുന്നു. സ്റ്റോണർ സിനിമകളെ എതിർക്കുന്നവരുടെ വാദമാണ് കഞ്ചാവ് സംസ്കാരത്തെ വളർത്തുന്നു എന്നത്. ഇത് അവരുടെ മൂഢത്തരം അല്ലെങ്കിൽ അറിവില്ലായ്മ എന്നെ പറയു.
സ്റ്റോണർ സിനിമകളെ എതിർക്കുന്നവരുടെ വാദഗതികൾ ശരിയാണ് എങ്കിൽ തന്നെയും ഇത്തരം സിനിമകൾ ദഹിക്കാതിരിക്കുന്നതിന്റെ അല്ലെങ്കിൽ പ്രദർശന അനുമതി നിഷേധിക്കുന്നതിന്റെ കാരണമാണ് മനസ്സിലാകാത്തത്, കാരണം സ്റ്റോണർ മൂവീസ് കണ്ടു കഞ്ചാവ് ഉപയോഗിക്കുന്ന ഒരു വ്യെക്തി ആക്ഷൻ സിനിമകൾ കണ്ടു സിനിമയിലേതുപോലെ പ്രവർത്തിക്കാം അതിനു കഞ്ചാവ് ഉപയോഗിക്കണം എന്നില്ല … അപ്പോൾ അത്തരം സിനിമകളും നിയന്ത്രിക്കേണ്ടതല്ലേ അപ്പോൾ ഉയർന്നു വരുന്ന ഒരു ചോദ്യമാണ് എന്താണ് സിനിമ എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന്. ഇ ചോദ്യം തന്നെയാണ് സ്റ്റോണർ സിനിമകളെ നിയന്ത്രിക്കണം എന്ന് വാദിക്കുന്നവരോട് സിനിമ പ്രേമി എന്ന നിലയിൽ എനിക്കും ചോദിക്കാനുള്ളത്. സിനിമ കണ്ട ഒരു വ്യെക്തി സിനിമയിലെ കഥാപത്രത്തെ പോലെ ജീവിക്കും എന്നാണെങ്കിൽ കുറെ വിശുദ്ധ ഗ്രന്ഥങ്ങളെ ആസ്പദമാക്കി സിനിമ ചെയ്‌താൽ പോരെ, അപ്പോൾ അത് കണ്ടു എല്ലാ മനുഷ്യരും നന്നാകും അപ്പോൾ പിന്നെ യുദ്ധങ്ങളോ , വേൾഡ് വാറോ പട്ടിണിയോ തൊഴിലില്ലായമോയോ ഒന്നുമുണ്ടാകില്ലായിരുന്നു. അപ്പോൾ സ്റ്റോണർ സിനിമകൾ ആ ഒരു ഗണത്തിൽ തന്നെ അങ്ങനെ തുടരട്ടെ.
ലോക സിനിമകളിലെ സ്റ്റോണർ സിനിമകളിൽ പ്രധാനപ്പെട്ട ചില സിനിമകൾ ഇവിടെ പരിചയപെടുത്താം. – ചെച്ച് & ചോങ് അഭിനയിച്ച 1978-1985 കാലഘട്ടത്തിലെ സിനിമകളുടെ പരമ്പര ആർക്കൈറ്റിപാൽ “സ്റ്റോൺ മൂവികൾ” ആണ്. ചരിത്രപരമായ ചലച്ചിത്രമായ റീഫർ മാഡ്നെസ് (1936) ഒരു “കല്ലെറിയൽ സിനിമ” എന്ന പേരിൽ ജനപ്രിയമായിത്തീർന്നു, കാരണം അതിന്റെ മയക്കുമരുന്ന് വിരുദ്ധ സന്ദേശം ചില ആധുനിക കാഴ്ചക്കാർ കാണുന്നതിനാൽ ചിത്രം സ്വയം പാരഡിക്ക് തുല്യമാണ്. മറ്റ് ഉദാഹരണങ്ങൾ അസ്സാസിൻ ഓഫ് യൂത്ത് (1937 ഫിലിം), മരിഹുവാന (1936 ഫിലിം), ഷീ ഷുഡ സെയ്ഡ് നോ! a.k.a. പിശാചിന്റെ കള (1949). ബിഗ് ലെബോവ്സ്കി, സെൽ പ്ലെയിൻ. അത്തരം പാരഡിയിൽ പ്ലേ ചെയ്യുന്നത്, 1936 ൽ ഒരു മ്യൂസിക്കൽ കോമഡി റീമേക്ക് (യഥാർത്ഥ സിനിമ പോലെ), റീഫർ മാഡ്നെസ് 2005 ൽ പുറത്തിറങ്ങി.
മലയാളത്തിലെ മികച്ച സ്റ്റോണർ
മൂവി സംവിധായകൻ വിനയ് ഗോവിന്ദ് 2013 ഒരുക്കിയ ചിത്രമായിരുന്നു കിളി പോയി, ആസിഫ് അലി അജുവർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം മലയാളത്തിലെ ആദ്യത്തെതും ഏറ്റവും മികച്ചതുമായ സ്റ്റോണർ മൂവി എന്ന ഗണത്തിൽപ്പെടുത്താവുന്നത് ആണ് . മലയാള സിനിമ ആസ്വാദകർക്ക് വേറിട്ടൊരു അവതരണ ശൈലിയും കാഴ്ചയും സമ്മാനിച്ച ചിത്രമായിരുന്നു കിളി പോയി. യുവാക്കൾക്കിടയിൽ ജനപ്രീതി ആർചിച്ച സിനിമയാണ് കിളിപോയി. “ഇത്തരം സിനിമകൾ മയക്കുമരുന്ന് ഉപയോഗം പ്രചരിപ്പിക്കുന്നതായി ആരോപിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ കിളി പോയ് ശ്രദ്ധിക്കുന്നത് അവരുടെ ആവിഷ്കാരത്തെ അവതരിപ്പിക്കുന്നത് തികച്ചും രസകരമായിരുന്നു. സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്നൊരു അറിവുണ്ട് അതിനെ കുറിച്ച് സംവിധായകൻ പറഞ്ഞത് ഇപ്രകാരമാണ് ” സാമൂഹ്യ-രാഷ്ട്രീയ രംഗം ഇപ്പോൾ 2013 ൽ ഉണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായിരിക്കുന്നു. യഥാർത്ഥ മാറ്റത്തിന്റെ വൈവിധ്യം വെട്ടിക്കുറയ്ക്കാതെ ആ മാറ്റങ്ങളും സമന്വയിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു, “വിനയ് പറയുന്നു. വലിയൊരു ക്യാൻവാസിൽ ആയിരിക്കും ചിത്രം നിർമിക്കുക എന്നും എബി തൊട്ടപ്പുറം ആയിരിക്കും ചിത്രം നിർമ്മിക്കുന്നതെന്നും സംവിധായകൻ പറയുന്നു. മലയാള സിനിമയിലെ ആദ്യത്തെ മികാധഃച്ച സ്റ്റോണർ ഗണത്തിൽ പെടുന്ന സിനിമയാണ് കിളിപോയീ, ഒരു പക്ഷെ ഇനി ഇപ്പൊ സിനിമയുടെ രണ്ടാം ഭാഗവും സ്റ്റോണർ ഗണത്തിൽ പെടുന്ന സിനിമയായിരിക്കും.
കിളിപോയി എന്ന സിനിമയെ സ്റ്റോണർ വിഭാഗത്തിൽ പെടുത്താനുള്ള കാരണം സിനിമയിലെ നായകന്മാർ കഞ്ചാവ് വലിക്കുന്നവരാണ്. മാത്രമല്ല സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ കഞ്ചാവ് ഇവരുടെ നിത്യോപയോഗ ലഹരിയായിട്ടാണ് കാണിക്കുന്നത്. ആയതിനാൽ ആണ് മികച്ചതും, ആദ്യത്തേതുമായ സ്റ്റോണർ സിനിമ എന്ന ലേബലില് ‘കിളിപോയി’ അറിയപ്പെടുന്നത്. സിനിമയുടെ കഥ സന്ദര്ഭത്തിലേക്കുഒന്ന് നോക്കാം – ബാംഗ്ലൂരിൽ ജോലി ചെയ്യുകയാണ് ചാക്കോ(ആസിഫ് അലി)യും സുഹൃത്ത് ഹരിയും(അജു വർഗ്ഗീസ്) കമ്പനിയുടെ മേലധികാരി രാധിക (സാന്ദ്ര തോമസ്) വലിയ പ്രൊജക്റ്റുകൾ ഹരിക്കും ചാക്കോക്കും ഏൽപ്പിച്ചിട്ടൂണ്ട്. എന്നാൽ ചാക്കോ ജോലിയിലൊന്നും കാര്യമായി ശ്രദ്ധിക്കാതെ ജീവിതം ആഘോഷിക്കുകയാണ്. ജോലിഭാരമാകട്ടെ ഹരിയുടെ ചുമലിലാണ് പലപ്പോഴും. ഇരുവർക്കും കഞ്ചാവ് വലിക്കുന്ന ശീലമുണ്ട്. റൂമിലെത്തിയാൽ കഞ്ചാവിന്റെ ലഹരിയിലാണ് പലപ്പോഴും. ഒരു ദിവസം ഹരിക്ക് ബോസ് രാധികയിൽ നിന്നും പതിവിലേറെ ചീത്ത കിട്ടുന്നു. അവധിപോലും ഇല്ലാത്ത ജോലി ഭാരത്താൽ ക്ഷീണിച്ച ഇരുവരും ലീവെടുത്ത് യാത്ര പോകാനൊരുങ്ങുന്നു. മനാലിയിലേക്ക് ഇരുവർക്കും ഫ്ലൈറ്റ് ടിക്കറ്റ് ബുക്കു ചെയ്യുന്നു. എന്നാൽ അടുത്ത ദിവസം വൈകിയെഴുന്നേറ്റ ഇരുവർക്കും പല കാരണങ്ങളാൽ കൃത്യസമയത്ത് എയർപോർട്ടിലെത്താൻ സാധിച്ചില്ല. പകരം ഒരു സുഹൃത്തിന്റെ കാറെടുത്ത് അവർ ഗോവയിലേക്ക് പുറപ്പെടുന്നു. ഗോവയിൽ രാത്രിയിൽ ബീച്ചിലെ ഡാൻസ് ബാറിൽ വെച്ച് ഹരിയും ചാക്കോയും ഗംഭീരമായി ആഘോഷിക്കുന്നു. അതിനിടയിലാണ് രണ്ടു മയക്കുമരുന്നു അധോലോക ഗ്യാംങ്ങുകളുടെ ആക്രമണമുണ്ടാവുന്നതും ബാറീലെ സെക്യൂരിറ്റികൾ ഹരിയെ ആക്രമിക്കുകയും ചെയ്യുന്നത്. രക്ഷപ്പെടാൻ വേണ്ടി ഹരിയും ചാക്കോയും തങ്ങളുടെ കാറിൽ കയറി ഗോവയിൽ നിന്നും പുറപ്പെടുന്നു. തിരികെ ബാംഗ്ലൂരിൽ റൂമിലെത്തിയപ്പോഴാണ് തങ്ങളുടെ കാറിൽ മറ്റൊരു ബാഗ് ഉണ്ടായിരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ആ ബാഗ് പിന്നീട് അവരുടെ ജീവിതത്തെ ആകെ താളം തെറ്റിക്കുന്നു. ഇ അനുഭവത്തെയും അവരുടെ സ്ഥിര ദുശീലമായ കഞ്ചാവിന്റെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഇ സിനിമയുടെ ഇതിവൃത്തം.