16 frames Motion pictures Production house

നിങൾ ഒരു സിനിമാ മോഹിയാണോ ആരെങ്കിലും നിങ്ങള്‍ ഒരു സിനിമാ പ്രാന്തനാണ് എന്ന് പറഞ്ഞിട്ടുണ്ടോ ഈ സിനിമാവട്ട് നിര്‍ത്തി വേറെ പണിക്കുപൊക്കൂടെ എന്ന് പറഞ്ഞിട്ടുണ്ടോ…. എന്തിനാ നല്ല ജോബ് കളഞ്ഞ് സിനിമയ്ക്ക് പുറകേ പോകുന്നത് എന്ന് ചോദിച്ചിട്ടുണ്ടോ…. അതെ നിങ്ങളുടെ സ്വപ്നം പൂവണിയാന്‍ ഞങ്ങള്‍ സഹായിക്കാം… സിനിമയില്‍ നിങ്ങളുടെ സ്വപ്നം എന്തുമായിക്കോട്ടെ ഞങ്ങള്‍ കൂടെ ഉണ്ട്. 16 ഫ്രെയിംസ് മോഷന്‍ പിക്ചേഴ്സ് 01.01.21,01.21എന്ന മാജിക്കല്‍ ഡേറ്റില്‍ തുടക്കം അരംഭിച്ചു. ദുബായിലും കേരളിത്തിലും നിന്നുമായി പ്രവര്‍ത്തനം ആരംഭിച്ച 16 ഫ്രെയിംസ് മോഷന്‍ പിക്ചേഴ്സ്ന്‍റെ കൂടുതല്‍ വിവരങ്ങള്‍

കോവിഡ് തകര്‍ത്ത 2020 നുശേഷം പ്രതീക്ഷയോടെ ലോകം പുതുവത്സര പിറവി ആഘോഷിക്കുന്ന ഈ മനോഹര വേളയിൽ, കേരളിത്തിലേ സിനിമ തീയറ്ററില്‍ എന്നെത്തുമെന്ന അനിശ്ചിതത്തില്‍ ഞങ്ങളുടെ സ്വപ്ന സംരംഭം നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്.
“16 ഫ്രെയിംസ് മോഷൻ പിക്ചർസ് “

““16 ഫ്രെയിംസ്” ഒരു വെറും വാക്ക് അല്ല, ലോകസിനിമാ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് . 125 വർഷങ്ങൾക്കു  മുൻപ് ലൂമിയർ സഹോദരങ്ങളുടെ മനസ്സിൽ പിറന്ന സിനിമ 16 ഫ്രെയിമിലൂടെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കപ്പെട്ടു. അങ്ങനെ ആദ്യത്തെ സിനിമ പിറന്നു!

ഭാരതത്തിൻറെ ആത്മാവിനെ തൊട്ടറിയുന്ന അർത്ഥപൂർണവും സർഗ്ഗാത്മകവും സൗന്ദര്യാത്മകവുമായ സൃഷ്ടികൾ, ഭാഷ-സംസ്കാരം എന്നീ അതിർവരമ്പുകളില്ലാതെ, സിനിമ എന്ന ക്യാൻവാസിൽ കൂടെ നിങ്ങളിലേക്ക് എത്തിക്കുക എന്ന ആഗ്രഹത്തോടെ ഒരുകൂട്ടം യുവാക്കൾ ഒന്നായി ചേർന്ന ഒരു മൂവി പ്രൊഡക്ഷൻ കമ്പനിയാണ് “16 ഫ്രെയിംസ് മോഷൻ പിക്ചേഴ്സ്“

മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ആയിരിക്കും ഞങ്ങളുടെ ആദ്യ ചലച്ചിത്ര ആവിഷ്കാരങ്ങൾ .

കുറച്ച് സംശയങ്ങൾക്കുള്ള മറുപടി

1. 16 ഫ്രെയിംസ് തുടങ്ങാനുള്ള മോട്ടിവേഷൻ എന്തായിരുന്നു??

* സിനിമയോടുള്ള സ്നേഹവും പാഷനുമാണ് ഒന്നാമത്. സിനിമ ഒരു മനുഷ്യനിൽ ഉണ്ടാക്കുന്ന ഇംപാക്ട് കണ്ട് ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ലോകസിനിമകൾ കാണുമ്പോൾ അത് നമ്മളെ എത്ര എളുപ്പത്തിലാണ് അവരുടെ ഇടയിലേക്ക് കൂട്ടികൊണ്ട് പോകുന്നത്. വർഷങ്ങളായി ഈ ഇൻഡസ്ട്രിയിൽ വർക്ക് ചെയ്തു കൊണ്ട് സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനി എന്ന സ്വപ്നം കൂടുതൽ എളുപ്പമാക്കി. 16 ഫ്രെയിംസ് മോഷൻ പിക്ച്ചേഴ്സ് പത്തു വർഷത്തെ നിരന്തര പരിശ്രമവും പ്ലാനിങ്ങും ടീം വർക്കും കൊണ്ട് ഉണ്ടായതാണ്.

2. ഫിലിം ഇൻഡസ്ട്രിയൽ നിന്നുള്ള സപ്പോർട്ട് എങ്ങനെയായിരുന്നു? ആരുടെയെങ്കിലും പേരെടുത്തു പറയാൻ ആഗ്രഹിക്കുന്നുണ്ടോ?

* 16 ഫ്രെയിംസ് മോഷൻ പിക്ച്ചേഴ്സിനെ സപ്പോർട്ട് ചെയ്യുന്ന ഒരുപാട് ഫ്രണ്ട്സും വെൽ വിഷേഴ്സുമുണ്ട്. ഇൻഡസ്ട്രിയിൽ ഉള്ളവരും ഇല്ലാത്തവരുമുണ്ട്.അവരിര്‍ പ്രൊഡക്ഷൻ ഹൌസ്, പ്രൊഡ്യൂസർസ്, അഭിനേതാക്കൾ, ടെക്‌നീഷൻസ്, ഡിസ്ട്രിബ്യൂട്ടർ അങ്ങനെ ഒരുപാട് പേരുടെ സപ്പോർട്ട് ഉണ്ട്. പേരെടുത്തു പറയുകയാണെകിൽ ഒരുപാട് പറയേണ്ടി വരും. ഞങ്ങളുടെ ലക്ഷ്യം മത്സരിക്കുക എന്നതല്ല, എല്ലാവരോടും ചേർന്ന് നല്ല സിനിമ ഉണ്ടാക്കുക എന്നതാണ്.

3. 16 ഫ്രെയിംസിന്റെ ഒരു ഡ്രീം മൂവി എങ്ങനെ ഉള്ളതായിരിക്കും?ഡ്രീം ഡയറക്ടർ ആരായിരിക്കും??

ഞങ്ങളുടെ ലക്ഷ്യം നല്ല കൺടന്റ് ഉള്ള സിനിമകൾ ചെയുക എന്നതാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം കൺടന്റ് ആണ് രാജാവ്. പ്രേക്ഷകർക്ക് പലതരത്തിലുള്ള താൽപര്യങ്ങളാണുണ്ടാവുക.അതുകൊണ്ട് ഒരു പ്രതേക തരത്തിലുള്ള തീം ഒന്നൊന്നും തന്നെ അങ്ങനെ ഫോക്കസ് ചെയ്യുന്നില്ല. ഓരോ സിനിമയും വ്യത്യസ്തമായി ചെയ്ത് കുറേ നല്ല സിനിമ ചെയ്യുക എന്നുള്ളതാണ് ഡ്രീം. മലയാളം ഫിലിം ഇൻഡസ്ട്രിയിൽ തന്നെ വളരെ ടാലന്റഡ് ആയിട്ടുള്ള ഒരുപാട് ആൾക്കാർ ഉണ്ട്. നാഷണൽ അവാർഡും ഇന്റർനാഷണൽ അവാർഡും വരെ വാങ്ങിയിട്ടുള്ള ഒരുപാട് പേർ. അവരുടെ എല്ലാവരുടെയും കൂടെ സിനിമ ചെയുക എന്നത് സ്വപ്നവും താത്പര്യവുമാണ്.

4. ദുൽഖർ സൽമാനെ പോലെ നിരവധി യുവാക്കൾ ഇപ്പോൾ മൂവി പ്രൊഡക്ഷൻ രംഗത്തേക്ക്‌ വരുന്നുണ്ട്, അത് നിങ്ങൾക്ക്‌ ഒരു വെല്ലുവിളി ആയി തോനുന്നുണ്ടോ? അവരുംമായി ഒരു മത്സരത്തിന് സാധ്യതയുണ്ടോ?? എങ്ങനെ ആണ് ഇതിനെ കാണുന്നത?

അതേ, ഇപ്പോൾ നമ്മുടെ ഇൻഡസ്ട്രി ഒരുപാട് വളർന്നു കൊണ്ടിരിക്കുന്ന ഒരു സമയമാണ്. ഒരുപാട് പുതിയ ചെറുപ്പക്കാരായിട്ടുള്ള ആൾക്കാർ പ്രൊഡക്ഷൻ ഹൌസ് തുടങ്ങി വരുന്ന സമയവുമാണിത്. അഭിനേതാക്കളും ടെക്നീഷ്യന്മാരുമെല്ലാം പ്രൊഡക്ഷൻ രംഗത്തേക്ക് വരുന്നുണ്ടെന്നു മാത്രമല്ല അവരുടെ വർക്കുകൾ വളരെ പ്രശംസനീയവുമാണ്. ഞങ്ങളുടെ ലക്ഷ്യം മത്സരിക്കുക എന്നതല്ല, എല്ലാവരോടും ചേർന്ന് നല്ല സിനിമ ചെയ്യുക എന്നതാണ്. ഇന്ത്യൻ ഫിലിം ഇൻഡസ്ട്രി വളരെ വ്യത്യസ്തവും വൈവിധ്യവുമാണ്. നമുക്ക് ഒരുപാട് ടാലന്റഡായിട്ടുള്ള ആക്ടേഴ്സും കൺണ്ടന്റും എല്ലാമുണ്ട്. നമുക്ക് ടാലന്റിന് ഒരു ക്ഷാമവും ഇല്ല അതുകൊണ്ട് തന്നെ കോമ്പറ്റീഷന്റെ ആവശ്യമില്ല. അങ്ങനെ ടാലന്റഡായിട്ടുള്ളവരെ കണ്ടെത്തി നല്ല കുറേ ഇന്ത്യൻ സിനിമകൾ ക്രീയെറ്റ് ചെയ്യുക എന്നതാണ്.

5. ഈ സ്ഥാപനത്തിന്റെ സാരഥിയെ കുറിച്ച് രണ്ട് വാക്ക് പറയാമോ?

സി ഇ ഓയും സാരഥിയും ജിഷ്ണു ലക്ഷ്മൺ ആണ്. ജേർണലിസം ബിരുദധാരിയായ ജിഷ്ണു വർഷങ്ങളോളം വിവിധ ഭാഷകളിൽ ഉള്ള ടെലിവിഷനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വൈറ്റ് പേപ്പർ പി ആർ എന്ന കേരളത്തിലെ ആദ്യത്തെ 360 ഡിഗ്രി ഫിലിം പി ആർ കൺസൾടെൻസിയുടെ ഫൗണ്ടർ കൂടിയാണ്. ഇപ്പോള്‍ ദുബായില്‍ കോര്‍പ്പറേറ്റ് പി ആര്‍ രംഗത്ത് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ചലച്ചിത്രം സ്റ്റുഡിയോസ്, ഡിജിറ്റൽ ടർബോ മീഡിയ, ഗോൾഡ് കോയിൻ മോഷൻ പിക്ച്ചേഴ്സ്, പ്ലാൻ ജെ, ബെന്‍സി പ്രൊഡക്ഷന്‍സ് എന്നിവയുടെ പി ആർ മാർക്കറ്റിങ് മാനേജർ കൂടിയാണ്, 6. വേറെ ഏതൊക്കെ
ഭാഷകളിലാണ് 16 ഫ്രെയിംസ് സിനിമ ചെയ്യാൻ പോവുന്നത്? ഏതെങ്കിലും അന്യഭാഷ ചിത്രം പ്ലാൻ
ചെയ്യുന്നുണ്ടോ? അന്യഭാഷ ചിത്രങ്ങൾ ചെയ്യാനുള്ള മോട്ടിവേഷൻ എന്തായിരുന്നു??

* ലോകത്തിലെ തന്നെ എറ്റവും വിപലവും വൈവിധ്യമാർന്നതുമാണ് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രി. ഇവിടെയാണ് കൂടുതൽ സിനിമകൾ ഉണ്ടാവുന്നത്.
നമുക്ക് ഒരുപാട് ഭാഷകളും, സ്ഥലങ്ങളും, സംസ്കാരങ്ങളും എക്സ്പ്ലോർ ചെയ്യാനുണ്ട്. ഇംഗ്ലീഷ് ഉൾപ്പെടെ നമ്മൾ ഒരു പതിനഞ്ചോളം ഭാഷകളിൽ സിനിമ ചെയ്യുന്നുണ്ട്. ഒരു പ്രൊഡക്ഷൻ കമ്പനി എന്ന നിലയിൽ 16 ഫ്രെയിംസ് മോഷൻ പിക്ചർസ് ലക്ഷ്യമിടുന്നത് ഇന്ത്യയുടെ എല്ലാ ജീവിത സംസ്ക്കാരങ്ങളും പരിചയപ്പെടുത്തുന്ന തരത്തിലുള്ള സിനിമ ചെയ്യുക എന്നതാണ്. അതുകൊണ്ട് എന്നെ ഞങ്ങൾ മലയാളം സിനിമ മാത്രമാവില്ല ചെയ്യുക. ഇന്ത്യയിൽ മൊത്തത്തിലുള്ള ഒരു പ്രൊഡക്ഷൻ കമ്പനി എന്ന നിലയില്‍ വർക്ക് ചെയ്യാനാണ് ഞങ്ങൾക്ക് താല്പര്യം. മലയാളം, തമിഴ്, തെലുങ്ക്. കന്നട, ഹിന്ദി തുടങ്ങി ബഹുഭാഷാ ചിത്രങ്ങളാണ് ഞങ്ങളുടെ ലക്ഷ്യം. ഇപ്പോൾ മലയാളം, തമിഴ് എന്നീ ഭാഷകളിലെ സിനിമയാണ് പ്ലാനിങ്ങിൽ ഉള്ളത്.

7. സ്വപ്നം പൂവണിയിപ്പിക്കാം പറഞ്ഞത്
അതെ സിനിമ എന്നത് പാഷനും സ്വപ്നവുപരി വലിയൊരു വ്യവസായമാണ് അതില്‍ ജോലി സാധ്യത അനവഥിയാണ് അതിലേക്ക് അവരുടെ സ്വപ്നത്തിലേക്ക് ഒരു വഴികാട്ടി ആയി നമ്മുടെ അറിവും പരിമതിയും വച്ച് സ്വപ്നത്തിന്‍റെ കൂടെ നില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

കൂടുതല്‍
ജിഷ്ണു ലക്ഷ്മണ്‍

16 ഫ്രെയിംസ് മോഷൻ പിക്ചേഴ്സ്,വെെറ്റ് പേപ്പര്‍ എന്നി കമ്പനികളുടെ സ്ഥാപകനും സി ഇ ഒ യുമാണ് ജിഷ്ണു ലക്ഷ്മൺ.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ രണ്ട് കമ്പനികള്‍ക്കും കൊച്ചിയിൽ ബ്രാഞ്ചുകളുണ്ട്.
ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയായ ജിഷ്ണു കഴിഞ്ഞ പത്ത് വർഷങ്ങളായി ആയി സിനിമ-ടെലിവിഷൻ എന്നീ മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു
ദക്ഷിണേന്ത്യയിലെ പ്രമുഖ വി.എഫ്.എക്സ് കമ്പനികളിലൊന്നായ ഡിജിറ്റൽ ടർബോ മീഡിയയിലെ പി ആർ മാർക്കറ്റിംഗ് മാനേജർ, കേരളത്തിലെ പ്രമുഖ ഫിലിം പോസ്റ്റ് പ്രൊഡക്ഷൻ സ്ഥാപനങ്ങളായ ചലച്ചിത്രം സ്റ്റുഡിയോയുടെ മാനേജിംഗ് പാർട്ണർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് .
ജേണലിസം ബിരുദധാരിയായ ജിഷ്ണു ടെലിവിഷനിലൂടെയാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പത്തുവർഷം നീണ്ടു നിന്ന തന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ സൂപ്പർ ഡാൻസർ ജൂനിയർ (അമൃത ടിവി) ഉൾപ്പെടെ നിരവധി മൾട്ടി-ലാംഗ്വേജ് പ്രോഗ്രാമുകളിലും മുംബൈ-ഹൈദരാബാദ് ആസ്ഥാനമായുള്ള ടിവി പ്രൊഡക്ഷനുകളായ ബിഗ് ബോസ്, മലയാളി ഹൗസ് തുടങ്ങിയ റിയാലിറ്റി, ഫിക്ഷൻ പ്രോഗ്രാമുകളിലും പ്രവര്‍ത്തിച്ച് ജിഷ്ണു തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. സിമ അവാർഡ് നിശ, ഐഫ അവാർഡ് നിശ, സൺ ഫാമിലി അവാർഡ് നിശ, ശബരിമല ലൈവ്, സ്റ്റാർ ക്രിക്കറ്റ് ലൈവ്, സി‌.സി‌.എൽ, സി. ബി‌.എൽ തുടങ്ങിയ പരിപാടികളുടെയും സംഘാടനത്തിൽ പങ്കാളി ആയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ മാധ്യമ കമ്പനിയായ സൺ ടിവി നെറ്റ്‌വർക്കിലെ മുൻ പ്രോഗ്രാം ഡയറക്ടറും ഇവന്‍റ് ‍ഡയറക്ടറുമായി ചെന്നൈ കേരളത്തില്‍ നിരവധി സിനിമാ സംബന്ധമായ ഷോകള്‍ ഇവന്‍റുകള്‍ ചെയ്തിട്ടുണ്ട്. അതോടൊപ്പം ബ്രോഡ്കാസ്റ്റ്, ചാനലായ കിരൺ ടിവിയുടെ ഇൻ ചാർജും ആയിരുന്നു ജിഷ്ണു.

ഇമേജ് മാനേജരായി പിആർ ജോലി ചെയ്ത വേളയിൽ, പെപ്സികോ, സിയാൽ ബ്ലാക്ക്ബെറി ലോഞ്ച് എന്നിവക്കു വേണ്ടി നടത്തിയ പ്രചാരണങ്ങൾ ഏറേ ശ്രദ്ധ നേടിയിരുന്നു.
ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ ഏതാനും സിനിമകളിൽ സഹായിച്ചിട്ടുള്ള ജിഷ്ണുവിന്റെ ഒരു വലിയ ആഗ്രഹമാണ് സിനിമ സംവിധാനം ചെയ്യുക എന്നത് എന്നാല്‍ നല്ലൊരും സംവിധായകന്‍ ജനിക്കണമെങ്കില്‍ നല്ലൊരു സിനിമ ഉണ്ടാകണമെങ്കില്‍ നല്ലൊരു നിര്‍മ്മാതാവ് വേണം എന്ന തിരിച്ചറിവാണ് ഈ ചെറുപ്രായത്തില്‍ ഇങ്ങനെ ഒരു ഉദ്യമം തുടങ്ങാനുള്ളകാരണം. പിആര്‍ ടീമും ചെറുപ്പവും കഴിവും കൂടെ സീനിയര്‍ എക്സപീരീയന്‍സ്ഡ് ആയ ഒരു ടീം ആണ് ജിഷ്ണുവിന്‍റെ പുറകില്‍. സ്കൂള്‍ ജീവതത്തില്‍ നാടകം, കാര്‍ട്ടൂണ്‍, സര്‍ഗ്ഗാത്മക രചനയില്‍ കഴിവു തെളിയിച്ച ജിഷ്ണു കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്ത് ചെറുപുഴ എന്ന മലയോര ഗ്രാമത്തില്‍ ആണ് ജനിച്ചത്. വ്യക്തിജീവിതത്തിൽ ഭക്ഷണപ്രിയനും സഞ്ചാര തല്പരനും നല്ല വായനാശീലവുമുള്ള വ്യെക്ത്തി കൂടിയാണ് ജിഷ്ണു.

Related Article

Write a comment

Your email address will not be published. Required fields are marked *