Kaanekkaane review

സുരാജ് വെഞ്ഞാറമ്മൂട്, ഐശ്വര്യ ലക്ഷ്മി, ടോവിനോ തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി, ബോബി & സഞ്ജയ് എഴുതി മനു അശോകൻ സംവിധാനം ചെയ്ത പുതിയ മലയാള ചലച്ചിത്രമാണ് ‘കാണെക്കാണെ’. മികച്ച സംവിധാനവും, ഛായാഗ്രഹണവും, സംഗീതവും ഒന്നിച്ചപ്പോൾ പിറന്നതാണ് ‘കാണെക്കാണെ’ വിസ്മയിപ്പിച്ച ഈ ചിത്രം. മകൾ മരിച്ച ഒരു അപ്പൻ്റെ മാനസിക സംഘർഷങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ത്രില്ലർ സസ്പെൻസ് മൂടിൽ ചിത്രീകരിച്ചത് കൊണ്ട് തന്നെ വളരെ ചെറിയ ഒരു വിഷയത്തിൽ നിന്നുകൊണ്ട് തന്നെ ഇതൊരു ഒന്നാന്തരം ക്ലാസ്സിക് സിനിമയായി […]

Home Review

ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് റോജിൻ തോമസ് കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രമാണ് ഹോം. മലയാള സിനിമയിലെ യുവതാര നിരയിലെ പ്രിയതാരമായ ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, മഞ്ജുപിള്ള, നെൽസൺ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. സാധാരണ ജീവിതത്തിലെ അനിശ്ചിതത്വങ്ങളും പോരാട്ടങ്ങളും വിശദീകരിക്കുന്ന ഒരുപാട് ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ഹോം എന്ന സിനിമ ഒരുപാട് വ്യത്യസ്ത നിറഞ്ഞതാണ്. കാണുന്ന ഓരോ വ്യക്തിയിലും ഉണ്ടാക്കുന്ന പ്രതിഫലനം ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ്. ഒറ്റവരിയിൽ പറഞ്ഞാൽ എന്നാൽ […]

Pappantem Saimantem Piller OTT Release

സ്വിസ് ടെലിമീഡിയ യുടെ ബാനറിൽ നവാഗധസംവിധായകൻ ഷിജോ വർഗീസ് സംവിധാനം ചെയ്ത പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന സിനിമ ഓഗസ്റ്റ് 29ന് Plexigo, Ziea, Lime Light എന്നി OTT പ്ലാറ്റ്ഫോമുകളിൽ റിലീസിനൊരുങ്ങുന്നു. 50തോളം ഹ്രിസ്വ ചിത്രങ്ങൾ രജനയും സംവിധാനവും നിർവഹിച്ച അനുഭവസമ്പത്തുമായണ് ഷിജോ വർഗീസ് സംവിധായകനായി എത്തുന്നത്. കൂടാതെ നിരവധി സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചു. ഒരു നടൻ കൂടിയായി ഷിജോ വർഗീസ് കാലിക പ്രശക്തമായ ഒരു വിഷയമാണ് സിനിമക്ക് തിരഞ്ഞിടുത്തിരിക്കുന്നത്. മറ്റുള്ളവരുടെ കയ്യിലെ കളിപാവകളായി കൊട്ടേഷൻ […]

Netrikann Review

റൗഡി പിക്ചേഴ്സിൻ്റെ ബാനറിൽ സൂപ്പർസ്റ്റാർ നയൻതാര അന്ധയായ നായികാ വേഷം അവതരിപ്പിച്ച, ഓഗസ്റ്റ് 13 ന് പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ” നെട്രിക്കൺ “. വിഗ്നേഷ് ശിവൻ നിർമ്മിച്ചു മിലിന്ദ് റാവു സംവിധാനം ചെയ്ത ചിത്രം വിവിധ ഭാഷകളിലായി ഓൺലൈൻ പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലാണു റിലീസ് ചെയ്തത്. ഒരു അപകടത്തെ തുടർന്നു തൻ്റെ സഹോദരനെയും ഒപ്പം കാഴ്ച ശക്തിയും നഷ്ടമായ നായിക, കാമഭ്രാന്ത നായ വില്ലൻ്റെ മുന്നിൽ അവിചാരിതമായി എത്തിപ്പെടുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ചിത്രത്തിൻ്റെ നല്ല […]

Kuruthi Review

മനുഷ്യത്വം കുരുതി കൊടുക്കുന്ന മതഭ്രാന്തിൻ്റെ ഒരു രാത്രിയാണ് കുരുതി എന്ന ചിത്രം നമുക്ക് കാണിച്ചു തരുന്നത്. നിശബ്ദമായി സമൂഹത്തെ കാർന്നു തിന്നുന്ന ഭയക്കേണ്ട വലിയൊരു സത്യം തുറന്നു ചർച്ച ചെയ്യുകയാണ് കുരുതി ‘. മനുഷ്യൻ എത്ര വലിയ കണ്ടുപിടുത്തങ്ങൾ നടത്തിയാലും മാറാത്ത ഒന്നാണ് വിശ്വാസങ്ങൾ. ന്യൂന പക്ഷത്തിൻ്റെ നേർക്ക് നീളുന്ന അവഗണനയും ഭൂരിപക്ഷത്തിൻ്റെ ന്യായീകരണങ്ങളും, ചിത്രം തുല്യമായി പറയുന്നു. സാധാരണ മനുഷ്യൻ്റെ മനസിലെ മനുഷ്യത്വവും മത വിശ്വാസവും തമ്മിലുള്ള വടംവലിയും ചിത്രം മനോഹരമായി കാണിച്ചു തരുന്നു. പ്രത്യേകിച്ച് […]

ജ്യോതിക, ഭാഗ്യരാജ്, പാര്‍ത്ഥിപന്‍, ത്യാഗരാജ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ തമിഴ് ചിത്രമാണ് ‘പൊന്‍മകള്‍ വന്താല്‍’. പഴയൊരു തമിഴ് സിനിമാപ്പാട്ടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയുടെ ടൈറ്റില്‍. അതുകൊണ്ട് തന്നെ പ്രഥമദൃഷ്ട്യാ നമ്മള്‍ ചിത്രം ഒരു പക്കാ കൊമേഷ്യല്‍ ആണെന്നു കരുതും. ചിത്രം കണ്ടുകഴിഞ്ഞാല്‍ മനസിലാകും എന്തുകൊണ്ടാണ് ഈ വാക്ക് ചിത്രത്തിന്റെ തലക്കെട്ടായി മാറിയെന്ന്. ഈ ചിത്രത്തിലെ താരങ്ങളെല്ലാം തന്നെ തമിഴ് സിനിമയ്ക്ക് ഒരുപാട് നല്ല ചിത്രങ്ങള്‍ സമ്മാനിച്ചവരാണ്. എന്നാല്‍ ജ്യോതികയേപ്പറ്റി എടുത്തു പറയേണ്ടിയിരിക്കുന്നു. ആദ്യകാലങ്ങളില്‍ ഇവര്‍ അഭിനയിച്ച ചിത്രങ്ങള്‍ […]

വളരെ യാദൃശ്ചികമായിട്ടാണ് ‘ബീവി നമ്പര്‍ വണ്‍’ എന്ന ചിത്രം കണ്ടത്. 1999 ല്‍ സല്‍മാന്‍ ഖാന്‍-കരിഷ്മ കപൂര്‍ ജോഡികളെ കേന്ദ്രകഥാപാത്രമാക്കി ഡേവിഡ് ധവാന്‍ സൃഷ്ടിച്ച സിനിമയാണിത്. എല്ലാരേയും പോലെ ഞാനും ഥപ്പടിലെ അടിയും, ഡിവോഴ്‌സിന് പോയ അമുവിനേപ്പറ്റിയും ഒരുപാട് ആലോചിച്ചിരുന്നു. ഇനിപ്പറയുന്നത് എന്റെ ചില സംശയങ്ങള്‍ മാത്രമാണ്. ഇരുവരും ഭാര്യമാരാണ് എന്നുള്ളതൊഴിച്ചാല്‍ വലിയ സാമ്യങ്ങള്‍ ഒന്നും തന്നെ അവരുടെ വ്യക്തിത്വത്തില്‍ ഇല്ലാ. രണ്ടുപേരും ഭര്‍ത്താക്കന്‍മാര്‍ക്ക് ആവശ്യമായതെല്ലാം മടി കൂടാതെ ചെയ്യുന്നുമുണ്ട്. എന്നാല്‍ പൂജ (ഭാരത സംസ്‌ക്കാരം അനുസരിച്ച്) […]

വിജയ് ദേവരകൊണ്ടയെന്ന നടനെ പരിചയപ്പെടുത്തേണ്ട കാര്യമില്ലാ. അര്‍ജ്ജുന്‍ റെഡ്ഡിയെന്ന ഒറ്റച്ചിത്രം അദ്ദേഹത്തിന് നല്‍കിയ പ്രശസ്തി അത്രകണ്ട് വലുതാണ്. വിജയുടെ തന്നെ വേള്‍ഡ് ഫേമസ് ലവര്‍ എന്ന ചിത്രം കണ്ടിട്ട് അതില്‍ അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിച്ച പ്രണയം എന്താണെന്ന് മനസിലായില്ല. സിനിമയുടെ കഥയ്ക്ക് ഒരു ആമുഖമായി പറഞ്ഞാല്‍ അതിങ്ങനെയാണ്- പ്രണയിച്ചു വിവാഹം കഴിച്ചിട്ടും പരസ്പരം ശാരീരിക ആവശ്യങ്ങള്‍ക്കു മാത്രമായി ബന്ധിക്കപ്പെട്ടികിക്കുന്ന ദമ്പതികള്‍. ഭാര്യയുടെ ജീവിതം ഒരു യന്ത്രം പോലെ, ഉണരുകയും ഭക്ഷണം ഉണ്ടാക്കുകയും, ജോലിക്ക് പോവുകയും വരികയും, ഉറങ്ങുകയും, വീണ്ടും […]

ആദ്യമായി ഞാനൊരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഈ സിനിമ കണ്ടപ്പോള്‍ ഒരു നിറഞ്ഞ സദസ്സും അവിടെ അരങ്ങില്‍ ആടിത്തകര്‍ക്കുന്ന ഓട്ടന്‍ തുള്ളലുമാണ ഞാന്‍ കണ്ടത്. ഇവിടെ സംവിധായകനാണ് ആ കലാകാരന്‍. പ്രത്യക്ഷത്തില്‍ ഒരു ‘ഊളപ്പടം’ എന്ന് ഏതൊരു സാധാരണ പ്രേഷകനും പറഞ്ഞുപോകുന്ന ഒരു തരം അവതരണമാണ് ചിത്രത്തിന്റേത്. പക്ഷേ, രുചിക്കുന്തോറും ലഹരി നിറയുന്ന ഏതോ ഭക്ഷണത്തോട് ഉപമിക്കാന്‍ എനിക്ക് തോന്നുന്നു. ആദ്യ കാഴ്ചയില്‍ വെറുപ്പും, മടുപ്പും എന്നില്‍ ഉളവാക്കിയ ചിത്രം, പതിയെ അതിന്റെ ആസ്വാദന മേഖലകളെ തുറന്നു […]

എസ്.പി ജനനാതന്‍ സംവിധാനം, സംഭാഷണം, കഥ നിര്‍വഹിച്ച്, രോഘനാഥ് തിരക്കഥയെഴുതി സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ നിര്‍മ്മിച്ച തമിഴ് ചിത്രമാണ് പൊറമ്പോക്ക്. കേന്ദ്ര കഥാപാത്രങ്ങളായ യമസിംഗം, ബാലു, കുയിലി, മകൗളി, എന്നിവരെ യഥാക്രമം വിജയ് സേതുപതി, ആര്യ, കാര്‍ത്തിക, ഷാം എന്നിവര്‍ നിര്‍വഹിക്കുന്നു. ഇന്ത്യന്‍ പട്ടാളത്തെ ആക്രമിച്ച തീവ്രവാദിയായ ബാലുവിനെ തൂക്കിലേറ്റാന്‍ വിധിക്കുന്നു. വിധി നിറവേറ്റാന്‍ നിയമിതനായ പോലീസ് ഇന്ത്യയിലെ അവസാന ആരാച്ചാര്‍ ആയ യമലിംഗത്തെ തേടി ഇറങ്ങുന്നു. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മലയാള സിനിമകളില്‍ കണ്ടു വരുന്ന […]