“ഇതാണ്, ഇത് മാത്രമാണ് വസ്തുത” എന്ന മട്ടില്‍ അവതരിപ്പിക്കുന്ന ആഖ്യാനങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുക എന്നത് തത്വചിന്തയുടെ പ്രത്യേകതകളില്‍ ഒന്നാണ്. കുഴി എണ്ണി മാത്രം അപ്പം തിന്നുക എന്നതാണ് ഫിലോസഫിയുടെ രീതി. മനുഷ്യചരിത്രം മുന്നോട്ട് നീങ്ങുമ്പോള്‍ “നീതി” എന്ന സങ്കല്‍പത്തിനോട്‌ നീതി പുലര്‍ത്താനുള്ള ഒരു ശ്രമം ലോകത്തെങ്ങും വര്‍ദ്ധിച്ചു വരുന്നതായി നിരീക്ഷിച്ചാല്‍ കാണാം. അത് എല്ലായ്പ്പോഴും വിജയിക്കുന്നുണ്ടാകും എന്ന് പറഞ്ഞു കൂടാ. ഓരോ സംസ്കാരങ്ങളിലും അതിന്‍റെ Pace ന് ഏറ്റക്കുറച്ചിലുമുണ്ടാകാം. എങ്കിലും പരമാധികാരത്തോടെ പറഞ്ഞു വയ്ക്കുന്നതിനെ എതിര്‍ദിശയില്‍ നിന്ന് […]