കൊറോണക്കാലത്തെ ഈ വര്‍ഗ്ഗീയത വലിയൊരു വിഡ്ഢിത്തവും അല്പത്തരവും ആയിപ്പോയില്ലേ എന്നു തോന്നി. കാലടിയില്‍ നടന്ന കാര്യങ്ങള്‍ എല്ലാം വ്യക്തമായി അറിയാവുന്നവരാണല്ലോ നമ്മള്‍. സിനിമയും ജീവിതവും തമ്മില്‍ എന്തിനാണ് നമ്മള്‍ കൂട്ടിക്കുഴയ്ക്കുന്നത്. ഒരുപറ്റം ചെറുപ്പക്കാര്‍, (അതില്‍ എല്ലാ ജാതി-മതസ്ഥരും, വര്‍ണത്തില്‍ വ്യത്യാസമുള്ളവരും ഉണ്ട്) അവരുടെ സ്വപ്‌നങ്ങളാണ് അവിടെ ചിതറിക്കിടക്കുന്നത്. ഹിന്ദുവിന്റെ മാത്രം സിനിമ, ക്രിസ്ത്യാനികളുടെ സിനിമ എന്നൊന്നില്ല. ‘പുലയന്‍ സംവിധാനം ചെയ്ത് സവര്‍ണന്‍ അഭിനയിച്ച് മുസ്ലീം നിര്‍മ്മിച്ച് പുറത്തിറങ്ങിയ’ എന്ന വിശദീകരണത്തോടു കൂടി ഞാനൊരു സിനിമാ വാര്‍ത്ത വായിച്ചിട്ടില്ല. […]

( തൈര് ) സിനിമ മൊത്തത്തിൽ ഒരു ടോവിനോ ഷോ … ഒരല്പം പോലും തെറ്റാത്ത ഫോറെൻസിക്ക് വിദഗ്‌ധൻ … ഈ സിനിമയിലെ പോലീസുകാർ വെറും ഊളകൾ , തന്നിഷ്ടക്കാർ, അഹങ്കാരികൾ , ഒറ്റബുദ്ധികൾ ശ്ശെ … ഒരു മാതിരി പോലീസുകാർ അല്ലെ … ബട്ട് ടോവിനോ വേറെ ലെവൽ വാപ്പിച്ചിയുടെ ലെഗസി വരെ പെട്ടന്ന് കണ്ടുപിടിക്കും… ഇനി സിനിമയിലേക്ക് ഒന്നെങ്കിൽ ഈ സിനിമയുടെ തിരക്കഥ എഴുതിയത് നമ്മുടെ നാട്ടിൽ സി സി ടി വി കൊണ്ടുവരുന്നതിന് […]

“ഇത്രയല്ലേ ഉള്ളൂ, ക്ഷമിച്ചുകൂടെ?”. ഈ ഡയലോഗ് നമ്മുടെ ചുറ്റുപാടിൽ നമ്മൾ തന്നെ പലതവണ കേട്ടിട്ടുണ്ടാകും . സ്ത്രീകൾ തന്നെ സ്ത്രീകളോട് ഈ ഡയലോഗ് പറയുന്നതാണ് കൂടുതൽ കേട്ടിട്ടുള്ളത്. ഇതിനു നമ്മുടെ മലയാള സിനിമ ലോകത്തെ മെയിൽ ഷോവനിസ്റ്റ് തിരക്കഥകളും നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. വിവാഹത്തിന് ഒരുങ്ങന്നതിനു മുൻപ് നമ്മുടെ പെൺകുട്ടികൾക്ക് നമ്മുടെ നാട്ടിലെ , വീട്ടിലെ സ്ത്രീകൾ നൽകുന്ന ഉപദേശമുണ്ട് വിവാഹം കഴിഞ്ഞാൽ ഭർത്താവാണ് എല്ലാം.. സ്ത്രീകൾ എല്ലാം ക്ഷമിക്കേണ്ടവരാണ്, അഡ്ജസ്റ്റ് ചെയ്യണ്ടവരാണ് ‘ധപ്പട്’- സ്ത്രീ,പുരുഷ വ്യത്യാസമില്ലാതെ […]

മലയാള സിനിമ മദിരാശി പട്ടണത്തിൽ സ്വന്തമായി ഒരു കൂര ഇല്ലാതെ കഴിഞ്ഞിരുന്ന ഒരു സമയമുണ്ട്, ചിന്തിക്കാൻ പറ്റുന്നുണ്ടോ. എന്നാൽ സത്യാവസ്ഥ ആണ് അത്. 1940 വരെ മലയാള സിനിമയുടെ അവസ്ഥ അതായിരുന്നു മലയാളം സംസാരിക്കുന്ന സിനിമ ജനിക്കണം എങ്കിൽ മദിരാശി പട്ടണം വേണം. ഇ ഒരു ബുദ്ധിമുട്ട് പരിഹരിക്കാൻ വേണ്ടിയാണ് കേരളത്തിൽ ഒരു സ്റ്റുഡിയോ നിർമ്മിക്കാൻ വേണ്ടിയുള്ള പദ്ധതി തയ്യാറാക്കാൻ കുഞ്ചാക്കോയെയും സുഹൃത്തതായ വിൻസെന്റിനെയും പ്രേരിപ്പിച്ചത്. അങ്ങനെയാണ് കേരളത്തിലെ ആദ്യത്തെ സിനിമാ നിർമ്മാണ സ്റ്റുഡിയോ ആയ ഉദയാ […]

ഹോളിവുഡ് ചരിത്രം നമ്മൾ പരിശോധിച്ചാൽ ഒരു നൂറ്റാണ്ടിന്റെ കഥപറയേണ്ടി വരും, ലോകത്തിന്റെ നിറം മാറ്റി മറിച്ച ആ ഇതിഹാസചരിത്രത്തിൽ ചലച്ചിത്രവും മനുഷ്യനും തമ്മിലുള്ള മാനസിക അടുപ്പത്തിന്റെ അല്ലെങ്കിൽ സൗഹൃദത്തിന്റെ സുപ്രധാന കാലഘട്ടം പരിശോധിക്കുമ്പോൾ ഒന്നിലധികം സംവിധായകരെ ആണ് നമ്മൾ ഓർമ്മിക്കുന്നത്. അതിൽ ആദ്യകാല ഐകോണിക്ക് ഹോളിവുഡ് സ്റ്റാർ സംവിധായകരായ ഹിച്കോക്കും, ചാർളി ചാപ്ലിനും ഒക്കെ അടങ്ങുന്ന പ്രതിഭകളുടെ ഇന്നത്തെ തലമുറ ക്വിന്റൈന്‍ ടാറന്റിനോയും,കോയന്‍ ബ്രതെഴ്സും,ഡേവിഡ് ഫിഞ്ചറും ക്രിസ്റ്റഫര്‍നോളനുമോക്കെയടങ്ങുന്ന ഇന്നത്തെ ഐതിഹാസികസംവിധായകരിലാണ്. ഇവരിൽ ജനപ്രിയ സംവിധായകൻ എന്ന ലേബൽ […]

ഇന്ത്യൻ സിനിമ: ഇന്ത്യയുടെ സിനിമാ വ്യവസായത്തെ ഇന്ത്യൻ സിനിമ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ഓരോ വർഷവും വിവിധ ഭാഷകളിലായി 1,600 ചിത്രങ്ങൾ നിർമ്മിക്കുന്നുണ്ട്. മറ്റേതൊരു രാജ്യത്തെ സിനിമയെക്കാളും ഇന്ത്യൻ സിനിമയാണ് കൂടുതൽ ആളുകൾ കാണുന്നത്. 2011 ൽ 3.5 ബില്ല്യൺ ഇന്ത്യൻ സിനിമാ ടിക്കറ്റുകൾ ലോകമെമ്പാടും വിറ്റുപോയി. ഇത് ഹോളിവുഡിനേക്കാൾ 900,000 കൂടുതലാണ്. 2013-ൽ പുറത്തിറങ്ങിയ സിനിമകളുടെ കണക്കെടുപ്പ് പ്രകാരം, ഇന്ത്യ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു, തൊട്ടുപിന്നാലെയാണ് നോളിവുഡ്, ഹോളിവുഡ്, ചൈന. 2012 ൽ 1,602 ഫീച്ചർ ഫിലിമുകൾ […]

പ്രത്യക്ഷത്തില്‍ ചലച്ചിത്രവും നാടകവും തമ്മില്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നു തോന്നാം. ചലച്ചിത്രം നാടകത്തിന്റെ ഒരു വിപുലീകരണമാണെന്ന സിദ്ധാന്തം ആവിഷ്കരിച്ചവരുമുണ്ട്. കഥാവതരണത്തിലും മാനുഷികസംഘര്‍ഷത്തിലും അഭിനയത്തിലുമുള്ള സമാനതയാകാം സൈദ്ധാന്തികരെ ഇങ്ങനെയൊരു നിഗമനത്തിലെത്തിച്ചത്. അരങ്ങിലവതരിപ്പിക്കുന്ന ഒരു നാടകത്തെ അപ്പാടെ സിനിമയിലാക്കുവാന്‍ കഴിയും. എന്നാല്‍ അത് ‘സിനിമയിലാക്കപ്പെട്ട ഒരു നാടകം’ മാത്രമായിരിക്കും. നിശ്ശബ്ദസിനിമാ കാലഘട്ടത്തിലെ മിക്ക സിനിമകളും ഇത്തരത്തില്‍ തിരശ്ശീലയിലെത്തിയ നാടകങ്ങളാണെന്നു കാണാം. നാടകകൃത്തിന്റെ വരികള്‍ അരങ്ങിലൂടെ നടീനടന്മാര്‍ അഭിനയിച്ച് കാണികളിലെത്തിക്കുന്ന നാടകമാണ് അടിസ്ഥാനപരമായി ചലച്ചിത്രത്തിലാക്കേണ്ടത്. കാണികളുടെ വീക്ഷണകോണിലൂടെ മാത്രം ക്യാമറ […]